പൊൻകുന്നം: ശ്രീനാരായണ ഗുരുദേവ ദർശനം സമൂഹത്തിൽ ആകമാനം നടപ്പിൽവരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 55ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനത്തെ അപ്രസക്തമാക്കുക എന്നതാണ് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനായി ഇറങ്ങിത്തിരിച്ചവരുടെ ലക്ഷ്യം. ഇത്തരം ശ്രമങ്ങളെ അതിശക്തമായി നേരിടുമെന്നും തുഷാർ അറിയിച്ചു.
സ്വാമി ഗുരുപ്രകാശം ഭദ്രദീപം തെളിയിച്ചു. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സ്പൈസസ് ബോർഡ് ചെയർമാൻ എ ജി.തങ്കപ്പൻ സമർപ്പമം നടത്തി. കൊടിമര സമർപ്പണം ബാബു ഇടയാഴിക്കുഴിയും മണ്ഡപ സമർപ്പണം ലാലിറ്റ് എസ് തകിടിയേലും തിടപ്പള്ളി സമർപ്പണം ഗിരീഷ് കോനാട്ടും നിർവഹിച്ചു.അജിതാ രതീഷ്, കെ.ആർ.തങ്കപ്പൻ, ജെസി ഷാജൻ, മഞ്ജു മാത്യു, എം.വി.ശ്രീകാന്ത്, വിനീത രാജീവ്, മിന്നു ബിജു, സുമേഷ്, വിജയൻ, ദീപ്തി ഷാജി, അരുൺ, ജിഷാ ബിജു, സി.പി.വിജയരാജൻ എന്നിവർ ആശംസകൾ നേർന്നു. വി.ആർ.പ്രദീപ് സ്വാഗതവും ജി.സുനിൽകുമാർ റിപ്പോർട്ടും റ്റി.കെ.മോഹനൻ നന്ദിയും പറഞ്ഞു. വിവിധ യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.