വൈക്കം : ഇത്തിപ്പുഴ ദേവീശരണം കാവടി സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഉദയംപൂജ ഭക്തിനിർഭരമായി.120 അംഗങ്ങളാണ് പൂജയിൽ പങ്കെടുത്തത്. മനോജ് ശാന്തി, രാധാകൃഷ്ണൻ ശാന്തി എന്നിവർ ചടങ്ങിന് കാർമ്മികരായി. പ്രസിഡന്റ് സി.പി.ഷിബു, സെക്രട്ടറി റെജിമോൻ, വൈസ് പ്രസിഡന്റ് രാജീവ് , ട്രഷറർ ആർ.അനൂപ്, രതീഷ്, കണ്ണപ്പൻ, ഉത്തമൻ, സുരേഷ്,കിരൺ, വിഷ്ണു, അനിൽ, ബാബു എന്നിവർ നേതൃത്വം നൽകി.