വൈക്കം : ടൗൺ നോർത്ത് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പുരയിടകൃഷിയും മട്ടുപ്പാവ് കൃഷിയും ഏകദിന സെമിനാറും നടീൽ വസ്തുക്കളുടെ വിതരണവും നടീൽ ഉത്സവവും നടത്തും. ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ രാവിലെ 10ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഡോ.എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ബിജു.വി.കണ്ണേഴത്ത് സ്വാഗതം പറയും.