പാലാ: ക്ഷേത്രങ്ങളിൽ മീനഭരണി മഹോത്സവം ഭക്തിനിർഭരമായി ആഘോഷിച്ചു. പാലാ പോണാട് ഭഗവതി ക്ഷേത്രത്തിൽ ചൂട്ടുപടയണിയിൽ നിരവധി ഭക്തർ പങ്കെടുത്തു. ശ്രീബലി എഴുന്നള്ളത്ത്, വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച എന്നിവയും നടന്നു.
കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ കുംഭകുട അമ്മൻകുട ഘോഷയാത്രയും അഭിഷേകവും, തിരുവാഭരണം ചാർത്തിയുള്ള ഉച്ചപൂജയും, വൈകിട്ട് താലപ്പൊലിയും ഭരതനാട്യവും, രാത്രി ഗരുഡൻ തൂക്കവും ഭക്തിനിർഭരമായി.
കിഴതടിയൂർ പുതിയകാവിൽ കുംഭകുടം എഴുന്നള്ളത്ത്, പ്രസാദഊട്ട് വിശേഷാൽ ദീപാരാധന എന്നിവ നടന്നു.
ഐങ്കൊമ്പ് പാറേക്കാവിൽ പൊങ്കാല, കലംകരിക്കൽ വഴിപാട്, ഭരണിപൂജ, മഹാപ്രസാദമൂട്ട്, ആറാട്ട്, കൊടിയിറക്ക്, രാത്രി തെയ്യം എന്നിവ നടന്നു.