
കോട്ടയം.പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ ലൈബ്രറിയിൽ രണ്ട് മാസം നീളുന്ന അവധിക്കാല ക്ലാസ് ആരംഭിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ വി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിനോയ് വേളൂർ, കെ സി വിജയകുമാർ, നന്ത്യാട് ബഷീർ, ഷാജി വേങ്കടത്ത്, കെ ശങ്കരൻ ,എം ടി പോൾ, എം കെ ഖാദർ എന്നിവർ പ്രസംഗിച്ചു. ഷൈനി ആന്റണി, അജു എബ്രഹാം എന്നിവർ ഡെമോൺസ്ട്രേഷൻ നടത്തി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ശോഭ ആദ്യക്ഷരം കുറിച്ച് മലയാളം കളരി ക്ലാസ് ഉദ്ഘാടനം ചെയ്തു.