ഇടപ്പാടി: ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇടപ്പാടി കുന്നേൽ മുറി പാലത്തിന് സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും ജോസ് കെ മാണി എം പിയ്ക്കും നിവേദനം നൽകി.

സ്ഥലത്തെ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് മാത്യു ചെറുവള്ളിൽ, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ ജോസുകുട്ടി അമ്പലമറ്റത്തിൽ എന്നിവരാണ് നിവേദനം നൽകിയത്.