പരിപ്പ്: എസ്.എൻ.ഡി.പി യോഗം 264-ാം നമ്പർ പരിപ്പ് ശാഖയിൽ മകയിരം ഉത്സവവും അഞ്ചാമത് പ്രതിഷ്ഠാ വാർഷികവും 6,7 തീയതികളിൽ നടക്കും. ക്ഷേത്രാചാര്യൻ മുഹമ്മ ബൈജുദാസ് തന്ത്രിയും ക്ഷേത്രം മേൽശാന്തി സുധീഷ് ശാന്തി മുഹമ്മയും മുഖ്യകാർമ്മികത്വം വഹിക്കും. 6ന് രാവിലെ 9ന് പഞ്ചശുദ്ധികലശപൂജ, 10.30ന് സ്വാമി ബോധാനന്ദാ ധർമ്മപ്രഭാഷണം നടത്തും. 12.30ന് അന്നദാനം, 5ന് പ്രതിഷ്ഠാ വാർഷിക സമ്മേളനവും സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പന് സ്വീകരണവും.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രജിമോൻ കൊച്ചുവാഴയിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് പ്രതിഷ്ഠാദിന സന്ദേശവും മുഖ്യപ്രഭാഷണവും നടത്തും. ബിന്ദു ജയപ്പൻ പാറേമറ്റം, അഞ്ജന പ്രസന്നൻ പാലയ്ക്കാട്ട് പറമ്പിൽ, ആര്യ പി.ജയൻ പാലയ്ക്കാട്ട്പറമ്പിൽ എന്നിവരെ ആദരിക്കും. സതീഷ് മണലേൽ, ധനീഷ് കുമാർ എസ്.ചെല്ലിത്തറ, ലളിതമ്മ സുഗതൻ, അഭിജിത്ത് കൊമ്പുകുത്തി, എം.കെ ജയമോൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സി.പി തങ്കപ്പൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.സി വിജയൻ തര്യംപറമ്പ് നന്ദിയും പറയും. 7.15ന് അത്താഴപൂജ, 8ന് സർപ്പത്തിന് നൂറുംപാലും, സർപ്പപൂജ, 8.30ന് അന്നദാനം, കലാപരിപാടികൾ.

7ന് രാവിലെ 6ന് മഹാഗണപതിഹോമം, 9ന് നവകപഞ്ചഗവ്യകലശം, 10ന് പ്രസന്നപൂജ, 10.30ന് പ്രഭാഷണം, 11.30ന് മഹാഗുരുപൂജ, 12.30ന് മഹാപ്രസാദമൂട്ട്, 6ന് നെയ് വിളക്ക്, 7.30ന് അത്താഴപൂജ, 8ന് അന്നദാനം, 8.30 മുതൽ ഫ്യൂഷൻ പ്രോഗ്രാം.