കറുകച്ചാൽ: നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് വനിതാ ഡോക്ടർക്ക് പരിക്ക്. കാറോടിച്ചിരുന്ന പരുമല ആശുപത്രിയിലെ വനിതാ ഡോക്ടർ സിബിൽ (25) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ വാഴൂർ റോഡിൽ മാന്തുരുത്തി കുരിശുകവലയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും വാഴൂരിലേക്ക് പോയ കാർ കുരിശുപള്ളിയ്ക്ക് സമീപംനിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. കാർ ഭാഗീകമായി തകർന്നു. വാഹനത്തിൽ കുടുങ്ങിയ ഡോക്ടറെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. മുഖത്ത് സാരമായി പരിക്കേറ്റ സിബിലിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.