keltron

കോട്ടയം. കെൽട്രോൺ വഴുതക്കാട് നോളജ് സെന്ററിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്‌മെന്റ്‌സ്, ജാവ, ഐഒടി, പൈത്തൺ, മെഷീൻ ലേർണിംഗ് എന്നിവയാണ് കോഴ്‌സുകൾ. പ്ലസ്ടു, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവർ ഏപ്രിൽ 20 നകം അപേക്ഷിക്കണം. പ്രായപരിധി ഇല്ല. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോറം ലഭ്യമാണ്. ഫോൺ: 8590605260