കറുകച്ചാൽ : ഗവ.വെൽഫെയർ എൽ.പി സ്‌കൂൾ വാർഷികാഘോഷവും യാത്രഅയപ്പും എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും ഇന്ന് രാവിലെ 10.30 ന് നടക്കും. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ ബീന ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ടി.എസ് ജയകുമാർ അദ്ധ്യക്ഷത വഹിക്കും. പി.ജെ ജയ്‌മോൾ റിപ്പോർട്ട് അവതരിപ്പിക്കും. എൽ.എസ്.എസ് വിജയികളെ കറുകച്ചാൽ ഉപജില്ലാ ഓഫീസർ എം.റസീന ആദരിക്കും. കെ.എൻ ശശീന്ദ്രൻ, ലത ഉണ്ണികൃഷ്ണൻ, ശ്രീജ മനു, ആശാ ജോസഫ്, രാജേഷ് കൈടാച്ചിറ, ടി.ആർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപിക അജന്തകുമാരി മറുപടി പ്രസംഗം നടത്തും. എച്ച്.എം ടി.എം സാലികുട്ടി സ്വാഗതവും പി.വൈ ഷാജി നന്ദിയും പറയും. തുടർന്ന് കലാപരിപാടികൾ.