കാടമുറി: എസ്.എൻ.ഡി.പി യോഗം 2297-ാം നമ്പർ കാടമുറി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 10-ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം എസ്.എൻ.ഡി. പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് റെജിമോൻ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാ സന്ദേശം നൽകി. ശാഖാ സെക്രട്ടറി കൃഷ്ണൻകുട്ടി ഏറത്ത് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സജീവൻ മൂലേട്ടുകണ്ടം നന്ദിയും പറഞ്ഞു.