veedu

മുണ്ടക്കയം. നി​​ർ​​മാ​​ണ വ​​സ്തു​​ക്ക​​ൾ​​ക്ക് വി​​ല കു​​ത്ത​​നേ​​ കൂ​​ടി​​യ​​തോ​​ടെ കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​മേ​​ഖ​​ല വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യി​​ലായി. സി​​മ​​ന്‍റ്, ക​​ന്പി, പി​​.വി.​​സി, മ​​ണ​​ൽ, എം​​സാ​​ന്‍​ഡ് തു​​ട​​ങ്ങി​​യ സർവ സാ​​ധ​​ന​​ങ്ങ​​ൾ​​ക്കും 30 ശ​​ത​​മാ​​നം മു​​ത​​ൽ 50 ശ​​ത​​മാ​​നം വ​​രെ​​യാ​​ണ് വി​​ല കൂ​​ടി​​യ​​ത്.

കൊവി​​ഡ് കാ​​ല​​ത്ത് ആ​​രം​​ഭി​​ച്ച വി​​ല​​ക്ക​​യ​​റ്റം അനുദിനം തു​​ട​​രു​​ക​​യാ​​ണ്. യു​​ദ്ധത്തിന്റെ പേരിൽ ഒ​​രു​​മാ​​സ​​ത്തി​​നി​​ട​​യി​​ൽ 10 ശ​​ത​​മാ​​നമാണ് കൂടിയത്. സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ല വ​​ർ​​ദ്ധി​​ച്ച​​തോ​​ടെ നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ് ച​​തു​​ര​​ശ്ര​​യ​​ടി​​ക്ക് 250-300 രൂ​​പ കണ്ട് ഉയർന്നിട്ടുണ്ട്. ഒ​​രു മാ​​സ​​ത്തി​​നു മു​​ന്പ് ഒ​​രു ചാ​​ക്ക് സി​​മ​​ന്‍റി​​ന് 340 രൂ​​പ​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ 450 രൂ​​പ​​യാ​​യി. ക​​ന്പി കി​​ലോ​​യ്ക്ക് 68 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് 86 രൂ​​പ​​യി​​ലെ​​ത്തി.

സ്റ്റീ​​ലി​​ന് ഇരട്ടിയാണ് വി​​ല വ​​ർദ്ധിച്ചത്. ഒ​​രു മാ​​സം മു​​ന്പു​​വ​​രെ കിലാേയ്ക്ക് 48 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ൾ 96 ആ​​യി. അ​​ലു​​മി​​നി​​യ​​ത്തി​​ന് 114 ശ​​ത​​മാ​​ന​​മാ​​ണ് വി​​ല​​വ​​ർ​​ദ്ധ​​ന​​വു​​ണ്ടാ​​യത്. കി​​ലോ​​യ്ക്ക് 350 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ൾ 750 രൂ​​പ​​യി​​ലെ​​ത്തി. പി​​.വി.​​സി പൈ​​പ്പി​​നും വി​​ല വ​​ർ​​ദ്ധി​​ച്ചു. അ​​ഞ്ചു മീ​​റ്റ​​റി​​ന് 1263 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ൾ 1518 ലെ​​ത്തി. ഇ​​ല​​ക്ട്രി​​ക് വ​​യ​​റി​​ന് ഒ​​രു റോ​​ളി​​ന് 895 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന​​ത് 1140 രൂ​​പ​​യി​​ലെ​​ത്തി. പ​​ല​​യി​​ട​​ത്തും നി​​ർ​​മാ​​ണ​​മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ്തം​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പു​​തി​​യ പ​​ണി​​ക​​ൾ തു​​ട​​ങ്ങു​​ന്നി​​ല്ല.
പൊ​​തു​​മ​​രാ​​മ​​ത്ത് രംഗത്തെയും വി​​ല​​വ​​ർ​​ദ്ധ​​ന വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യിലാക്കി. ടാ​​റി​​ന് ഒ​​രു വീ​​പ്പ​​യ്ക്ക് 6000 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ൾ 11000 രൂ​​പ​​യി​​ലെ​​ത്തി. മ​​ണ​​ലി​​നും വി​​ല കൂ​​ടി. ക​​രി​​ങ്ക​​ല്ലി​​നും മെ​​റ്റ​​ലി​​നും 45 ശ​​ത​​മാ​​ന​​മാ​​ണ് വ​​ർ​​ദ്ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​രു അ​​ടി​​ക്ക് ഇ​​പ്പോ​​ൾ 45 രൂ​​പ​​യാ​​ണ് ക്വാ​​റി​​ക​​ളി​​ൽ വാങ്ങുന്ന​​ത്.

പൊ​​തു​​മ​​രാ​​മ​​ത്ത് രംഗത്തെ ക​​രാ​​റു​​കാരും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​​​ണ്. കരാറെടുത്ത പല പാ​​ല​​ങ്ങ​​ളു​​ടെ​​യും റോ​​ഡു​​ക​​ളു​​ടെ​​യും പ​​ണി​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. പു​​തി​​യ ക​​രാ​​ർ ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​കു​​ന്നുമി​​ല്ല. വി​​ല വ​​ർദ്​​ധ​​ന മൂ​​ല​​മു​​ണ്ടാ​​കു​​ന്ന ന​​ഷ്ടം വകവച്ചു ത​​രാ​​മെ​​ങ്കി​​ൽ പ​​ണി​​ക​​ൾ ഏ​​റ്റെ​​ടു​​ക്കാ​​മെ​​ന്നാ​​ണ് ക​​രാ​​റു​​കാ​​ർ പ​​റ​​യു​​ന്ന​​ത്.

എങ്ങിനെയും ഒരു വീടു പണിതെടുക്കാൻ തുടക്കമിട്ട സാധാരണക്കാരാണ് നിർമ്മാണ വസ്തുക്കളുടെ വില വർദ്ധന മൂലം വിഷമം അനുഭവിക്കുന്നത്. നിർമ്മാണ മേഖലയിലുള്ളവരുടെ കൂലിയിലും വർദ്ധന കൂടിയായപ്പോൾ ഇക്കൂട്ടർ വെട്ടിലായെന്നു തന്നെ പറയാം.

സി​​മ​​ന്റ് പഴയവില 340. പുതിയ വില 450 രൂ​​പ.​​

ക​​ന്പി കി​​ലോ പഴയവില 68. പുതിയ വില 86 രൂ​​പ​​.

സ്റ്റീ​​ൽ കിലോയ്ക്ക് പഴയവില 48. പുതിയ വില 96.

അ​​ലു​​മി​​നി​​യം പഴയവില 350. പുതിയ വില 750.

പി​​.വി.​​സി മീറ്ററിന് പഴയവില 252. പുതിയ വില 303.

ഇ​​ല​​.വ​​യ​​ർ റോൾ പഴയവില 895 പുതിയ വില​​ 1140.

മുണ്ടക്കയം സ്വദേശിയായ നാരായണൻ പറയുന്നു.

സർവസാധനങ്ങൾക്കും അനുദിനം വില വർദ്ധിപ്പിച്ച് സാധാരണക്കരനെ ജീവിക്കാൻ അനുവദിക്കില്ലെന്ന മട്ടിലാണ് ഭരണാധികാരികളുടെ നിലപാട്. അ‌ടുത്തെങ്ങും തിരഞ്ഞെടുപ്പില്ലെന്ന ധൈര്യത്തിലാണ് ഇക്കൂട്ടർ പാവങ്ങളെ കൊള്ളയടിക്കാൻ ഒത്താശ ചെയ്യുന്നത്.