മുണ്ടക്കയം : വളർത്തുനായയെ പുലി പിടിച്ചെന്ന് സംശയത്തെ തുടർന്ന് പാക്കാനം മേഖല ഭീതിയിൽ. മു​ൻ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ടി.​ഡി. ഗം​ഗാ​ധ​ര​ന്‍റെ വ​ള​ർ​ത്തു​നാ​യ​യെ​യാ​ണ് കഴിഞ്ഞ ദിവസം കൂട്ടിൽ നിന്ന് കാ​ണാ​താ​യ​ത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അ​ജ്ഞാ​ത മൃ​ഗ​ത്തി​ന്‍റെ കാ​ൽ​പ്പാ​ടു​ക​ൾ കണ്ടത്. നാ​യ​യു​ടെ തു​ട​ലും ബെ​ൽ​റ്റും പൊ​ട്ടി​വീ​ണ നി​ല​യി​ലും സ​മീ​പ​ത്ത് ര​ക്ത​വും ക​ണ്ട​തോ​ടെ പ്ര​ദേ​ശ​മാ​കെ ഭീ​തിയിലായി. സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ വ​ന​പാ​ല​ക​ർ പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ആ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാണ്. മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​ലി​യു​ടെ സാ​മീ​പ്യം ക​ണ്ട​ത് ക​ഴി​ഞ്ഞ​യി​ടെ​യാ​യി​രു​ന്നു. വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും പുലി കെണിയിൽ വീണില്ല. സം​ഭ​വം സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ജ​യ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ൾ പ​ല​പ്പോ​ഴും കൃ​ഷി ന​ശി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ഇ​താ​ദ്യ​മാ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നേരത്തെ ഒ​രാ​ൾ മരിച്ചിരുന്നു. സോ​ളാ​ർ വേ​ലി​ക​ൾ വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് കാ​ട്ടു​മൃ​ഗശ​ല്യ​ത്തി​ന് അ​ല്പം ശ​മ​ന​മു​ണ്ടാ​യ​ത്. വേ​ലി​ക​ളി​ൽ സൗ​രോ​ർ​ജ വൈ​ദ്യു​തി​യു​ടെ ചാ​ർ​ജിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ബാ​റ്റ​റി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ടെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു.