മുണ്ടക്കയം : കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിൽ മുണ്ടക്കയം പഞ്ചായത്തിലെ 40 അങ്കണവാടികളിലേക്ക് ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു. പുത്തൻചന്ത അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ഷീബ ദിഫൈൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെനറ്റ് ജെയിംസ്, അങ്കണവാടി പഞ്ചായത്ത് ലീഡർ കെ.എ റംലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി.റെയ്ച്ചൽ, പി.എ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.