വൈക്കം : നഗരസഭ 16-ാം വാർഡ് 10-ാം നമ്പർ അങ്കണവാടിയുടെ ചു​റ്റുമതിൽ നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ബിന്ദു ഷാജി , അയ്യപ്പൻ , രാജശേഖരൻ, രാജശ്രീ, സിന്ദു സജീവൻ, പ്രീത രാജേഷ്, എന്നിവർ പങ്കെടുത്തു.ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ബി.ചന്ദ്രശേഖരൻ സ്വാഗതവും അങ്കണവാടി ടീച്ചർ സന്ധ്യ നന്ദിയും പറഞ്ഞു.