മേമ്മുറി : എസ്.എൻ.ഡി.പി യോഗം 2486-ാം നമ്പർ മേമ്മുറി ശാഖ പണികഴിപ്പിച്ച ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നാളെ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിക്കും. ഇന്ന് രാവിലെ 6 ന് മഹാഗണപതി ഹോമം, വൈകിട്ട് താഴികക്കുടം പ്രതിഷ്ഠ. 7 ന് പുലർച്ചെ 5.45 ന് ശിവഗിരി മഠം പ്രസിഡന്റും ക്ഷേത്ര ആചര്യനുമായ സ്വാമി സച്ചിദാനന്ദയ്ക്ക് പൂർണകുംഭം നൽകി സ്വീകരണം. 6 നും 6.40 നും മദ്ധ്യേ ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ. തുടർന്ന് ജീവകലാശാഭിഷേകം, പരികലാശാഭിഷേകം, ബ്രഹ്മകലാശാഭിഷേകം, മഹാഗുരുപൂജ ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്. 8 ന് വൈകിട്ട് 7 ന് ശ്രീനാരായണ സാംസ്‌കാരിക നിലയത്തിൽ നിന്ന് താലപ്പൊലി. 9 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 7 ന് നാടകം. 10 ന് ഉച്ചകഴിഞ്ഞ് 4.30 ന് നടക്കുന്ന ക്ഷേത്രസമർപ്പണ സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. യോഗം കൗൺസിലർ സി.എം.ബാബു തിടപ്പള്ളി സമർപ്പണവും, ശാഖ സെക്രട്ടറി കെ.കെ.രവീന്ദ്രൻ ഓഫീസ് സമർപ്പണവും, നിർമ്മാണ കമ്മിറ്റി കൺവീനർ രാജേന്ദ്രപ്രസാദ് നടപ്പന്തൽ സമർപ്പണവും നിർവഹിക്കും. ശാഖാ പ്രസിഡന്റ് ജയരാജ് വൈരമന, യൂണിയൻ കൗൺസിലർ ജയൻപ്രസാദ് മേമ്മുറി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ, ഫാ. ഡോ. സൈറസ് വേലമ്പറമ്പിൽ, ശശികുമാർ ആർ, സന്തോഷ് കുമാർ, സി.എം.വേണുഗോപാൽ, ജയകുമാർ.എച്ച് ചേരുമുകളേൽ എന്നിവർ പ്രസംഗിക്കും.