വൈക്കം : ടി.വി പുരത്തെ ഫിനാൻസ് ഉടമ സഹദേവന്റെ പളളിപ്രത്തുശ്ശേരി സഹകരണ ബാങ്കിലെ ഇടപാടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക. ആത്മഹത്യ ചെയ്ത തൈമുറി അശോകന്റെ മരണത്തിന് ഉത്തരവാദിയായ സഹദേവനെ അറസ്​റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് ടി.വി പുരം മേഖല കമ്മി​റ്റി പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.പ്രദീപ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് അമൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അനിൽകുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സജി ബി ഹരൻ, മേഖലാ സെക്രട്ടറി എ.കെ അഖിൽ, കെ വിഷ്ണു, ശ്രീജി ഷാജി, എം.ജെ.ബദരിനാഥ്, എം.എസ്.അനുകുമാർ എന്നിവർ പ്രസംഗിച്ചു.