കാളികാവ് : ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികം ഇന്നും പൊങ്കാലയും വലിയപായസവും 10 നും നടക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എസ്.ആർ.ഷിജോ അറിയിച്ചു. 10 ന് രാവിലെ 9 ന് മേൽശാന്തി മംഗലത്തുമന അജയൻ നമ്പൂതിരി പണ്ഡാര അടുപ്പിൽ ദീപം തെളിക്കും.11.30 ന് പൊങ്കാല നിവേദ്യം, 12.30 ന് മഹാപ്രസാദമൂട്ട്, 1 ന് വലിയ പായസം.