പാലാ : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് നാളെ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ കിസ്‌കോ ലാബിൽ കാൻസർ കൊവിഡാനന്തര ചികിത്സാ ക്യാമ്പ് നടത്തും. രാവിലെ 9 ന് ഡോ. റോയി എബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം ചെയ്യും. കൊവിഡാനന്തര ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുടെ പ്രകാശനം ഡോ. ജോസ് കുരുവിള നിർവഹിക്കും. പങ്കെടുക്കുന്നവർക്ക് ഷുഗർ, കൊളസ്‌ട്രോൾ പരിശോധനകൾ സൗജന്യമായി നടത്തിക്കൊടുക്കും. താത്പര്യമുള്ളവർ 9961711722, 9562955900 നമ്പരുകളിൽ പേര് ബുക്ക് ചെയ്യണം.