പാലാ : ജലസംരക്ഷണത്തിന്റേയും നദി പുനരുജ്ജീവനത്തിന്റെയും ആവശ്യകത ഉയർത്തി പിടിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന 'മീനച്ചിൽ നദീജല ഉച്ചകോടി 'ക്ക് പാലാ നാളെ വേദിയാകും. ഇന്ന് 2 ന് കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഉച്ചകോടി. ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.
ജലമിത്രം ക്ലബുകളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എയും, ജലബോധന പരിപാടികളുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും നിർവഹിക്കും.