പാലാ : അവശ്യ മരുന്നുകളുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സ്റ്റേഡിയം ജംഗ്ഷനിൽ നടന്ന ധർണ സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. അജീഷ് പി.ബി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, അഡ്വ. തോമസ് വി.ടി, പി.കെ. ഷാജകുമാർ, എൻ.എസ്.സന്തോഷ്‌കുമാർ, കെ.ബി.അജേഷ്, പി.കെ.സോജി, ഷാജിത് ലാൽ, ബിനീഷ് അഗസ്റ്റ്യൻ, ഷാൻസന്തോഷ്, സുനീഷ് എം.ആർ എന്നിവർ പ്രസംഗിച്ചു.