പാലാ : 1971ലെ ഇന്ത്യപാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ആശ്രിതർക്ക് പാലായിൽ ആദരം അർപ്പിക്കുന്നു. എൻ.സി.സി
17ാം കേരള ബറ്റാലിയൻ പരിധിയൽ വരുന്ന ആറ് വീര ജവാന്മാരുടെ ആശ്രിതർക്കാണ് ആദരം. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ
'ആസാദി ക അമൃത മഹോത്സവ' ത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കൈയ്യൊപ്പ് ചാർത്തിയ ഫലകം ആശ്രിതർക്ക് സമർപ്പിക്കും. നാളെ രാവിലെ 11ന് നെല്ലിയാനി ലയൺസ് ഹാളിൽ നടക്കുന്ന സമ്മേളനം നഗരസഭാദ്ധ്യക്ഷൻ ആന്റോ ജോസ് ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പാലാ പ്രസിഡന്റ് കെ.ടി.തോമസ് കിഴക്കേക്കര അദ്ധ്യക്ഷനാകും. ബ്രിഗേഡിയർ എം.എൻ.സാജൻ ഫലകം വിതരണം ചെയ്യും.