
ഈരാറ്റുപേട്ട. ഈരാറ്റുപേട്ട ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടം 16 ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ മറ്റക്കാട്ട് 42.5 സെന്റ് സ്ഥലത്താണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ മുടക്കി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 1998 ൽ ആരംഭിച്ച ഫയര്‍സ്റ്റേഷൻ നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞപ്രളയ കാലത്ത് ഈ കെട്ടിടത്തിൽ വെള്ളം കയറി മുഴുവൻ ഓഫീസ് ഉപകരണങ്ങളും ഫയലും നശിച്ചിരുന്നു. ഇവിടെ നിന്ന് സേനയുടെ വാഹനയാത്രയും ബുദ്ധിമുട്ടായിരുന്നു.