ചങ്ങനാശേരി : ദൃശ്യവിരുന്നൊരുക്കി തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂളിൽ കാർണിവൽ (വൈബ്‌സ് 2കെ22) അരങ്ങേറി. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സംസ്ഥാനങ്ങളുടെ തനിമ പ്രകടമാക്കുന്ന പ്രദർശന ശാലകൾ, കൊതിപ്പിക്കുന്ന രുചിക്കൂട്ടുകളുമായി ലൈവ് ഭക്ഷണ ശാലകൾ, വസ്ത്രശേഖരങ്ങൾ, അലങ്കാര ചെടികൾ, ഇവയുടെ പ്രദർശനവും വില്പനയും കാർണിവല്ലിന്റെ ഭാഗമായുണ്ടായിരുന്നു. കിൻഡർ ലാൻഡിന്റെ കൊച്ചു കൂട്ടുകാർ രംഗാവിഷ്‌കാരം നൽകിയ സിൻഡ്രല്ല. പ്രകൃതിക്ക് മിഴിവേകി യു.പി വിദ്യാർത്ഥികളുടെ ദൃശ്യാവിഷ്‌കാരം, ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സംഗീത നൃത്ത വിരുന്ന് തുടങ്ങിയവ കലാസന്ധ്യ അവിസ്മരണീയമാക്കി.