വാഴൂർ : ഓടയിൽ സ്ഥാപിച്ച വൈദ്യുത പോസ്റ്റ് നീരൊഴുക്കിന് തടസമാകുന്നു. തീർത്ഥപാദപുരം കോളേജുപടി കല്ലൂപ്പറമ്പ് റോഡിൽ ടി.പി.പുരം ജംഗ്ഷന് സമീപത്താണ് പോസ്റ്റ് ഓടയിൽ സ്ഥാപിച്ചിരിക്കുന്നത്. കനത്തമഴയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസത്തിനും ഇത് ഇടയാക്കുന്നതായാണ് പരാതി. മഴ വെള്ളം കുത്തിയൊഴുകി റോഡും നശിക്കുകയാണ്. മഴവെള്ളത്തിൽ ഒഴുകി വന്ന പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യം പോസ്റ്റിൽ തടഞ്ഞു നിൽക്കുകയാണ്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഡി.സി.സി സെക്രട്ടറി ടി.കെ.സുരേഷ് കുമാർ പറഞ്ഞു.