post

പൊൻകുന്നം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പൊലീസ് സർജനെ നിയമിക്കണമെന്ന് സി.പി.ഐ കുന്നുംഭാഗം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈ മേഖലയിൽ അപകടമരണങ്ങളും മറ്റ് സംശയകരമായ മരണങ്ങളും സംഭവിക്കുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് വിടുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. സെലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം കെ.ബാലചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി.പ്രജിത്ത് ,അഖിൽ ആർ.നായർ, സിനീഷ്, പി.കെ.ശശികുമാർ എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി പി.കെ.മോഹനനേയും ജോയിന്റ് സെക്രട്ടറി ആയി ലിസി സാബുവിനേയും തിരഞ്ഞെടുത്തു.