മറ്റക്കര : എസ്.എൻ.ഡി.പി യോഗം 42ാം നമ്പർ മറ്റക്കര ശാഖയിലെ 27ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് സമാപിക്കും. രാവിലെ 5.30ന് മഹാഗണപതിഹോമം, 7 ന് ശാന്തിഹവനം, 8 ന് ഗുരുദേവകൃതികളുടെ പാരായണം, 9 ന് സർവൈശ്വര്യപൂജ, 10.30 ന് പ്രഭാഷണം, 12.30 ന് ഗുരുപൂജ സമർപ്പണം, 1 മുതൽ പ്രസാദമൂട്ട്, 5.45 ന് പ്രഭാഷണം, 6 ന് ദേശതാലപ്പൊലിഘോഷയാത്ര, ദീപാരാധന, കുട്ടികളുടെ കലാപരിപാടികൾ, 8.30 ന് കൊടിയിറക്ക്. ചടങ്ങുകൾക്ക് വിളക്കുമാടം സുനിൽ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.