കങ്ങഴ : എസ്.എൻ.ഡി.പി യോഗം 56ാം നമ്പർ കങ്ങഴ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 7.30 ന് ശാഖാ പ്രസിഡന്റ് എം.ബി വേണഗോപാൽ പതാക ഉയത്തും. 9 മുതൽ ഗുരുദേവകൃതി ആലാപനം, 10.30 മുതൽ പ്രാർത്ഥനാ യജ്ഞവും സത്സംഗവും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് താലപ്പൊലിഘോഷയാത്ര, 6.30 ന് ദീപാരാധന, പായസ പ്രസാദ വിതരണം, കരിമരുന്ന് കലാപ്രകടനം, 6.45 ന് പത്തനാട് കവലയിൽ സമ്മേളനം, ഗുരുകാരുണ്യം സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ ഉദ്ഘാടനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. 7.30 ന് ഭക്തിഗാനസുധ.