
കങ്ങഴ: പുഷ്പമംഗലത്ത് അഡ്വ.പി.സി. ചെറിയാന്റെയും കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്‌സിക്യൂട്ടീവ് ഓഫീസർ മേഴ്‌സിക്കുട്ടി ജോണിന്റെയും മകൻ ഡോ.വിപിൻ ചെറിയാൻ (41, ചങ്ങനാശേരി എസ്.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പാലാക്കുന്നേൽ കുടുംബാംഗം ബിന്ദ്യ തോമസ് (ഇംഗ്ലീഷ് അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പായിപ്പാട്), മക്കൾ: ഹാരി വി. ചെറിയാൻ, ഹെയ്‌സൽ വി. മരിയ (ഇരുവരും ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ വിദ്യാർത്ഥികൾ). സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ.