കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ മണ്ഡലം വാർഷികവും തിരഞ്ഞെടുപ്പും കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എൻ.ബാബു അദ്ധ്യക്ഷത വഹിച്ചു.അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം, സുരേഷ് സവിധം, ബിജുവാസ്, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എൻ.ബാബു (രക്ഷാധികാരി), ഡോ.ബീന സുരേഷ് (പ്രസിഡന്റ്), പി.രാജേന്ദ്രപ്രസാദ് (വൈസ് പ്രസിഡന്റ്), വി.വി.ബിജുവാസ് (സെക്രട്ടറി),പി.കെ.രഘുനാഥ് (ജോ.സെക്രട്ടറി), പ്രസാദ് ഊട്ടിയിൽ (ട്രഷറർ), തങ്കപ്പൻ സവിധം, കെ.എസ് ബൈജുമോൻ, വി.പി.സജീവ്, പി.കെ.സുകുമാരൻ, പ്രസന്നൻ മൂലവട്ടം, സോമൻ, ശ്രീനിവാസൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.