
കോട്ടയം. മികച്ച സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കുള്ള അവാർഡിന് എം.എസ്.എം.ഇ ഡവലപ്പമെന്റ് കമ്മീഷണറുടെ ഓഫീസ് അപേക്ഷ ക്ഷണിച്ചു. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ജീവനക്കാർക്ക് അവാർഡ് ലഭിച്ച വർഷത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ ഉള്ള ലേബലുകൾ, പിന്നുകൾ, ടൈകൾ, ലോഗോ, ബാഡ്ജുകൾ എന്നിവ ധരിക്കാനുള്ള അവകാശമുണ്ടാകും. ലെറ്റർ ഹെഡുകളിലും പരസ്യത്തിലും അവാർഡ് ചിഹ്നങ്ങൾ ഉപയോഗിക്കാം. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. ഫോൺ: 0487 2360536, 2360686, 96 45 62 34 91.