
കോട്ടയം. ജില്ലയിൽ 31 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 പേർ രോഗമുക്തരായി. 2268 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 11 പുരുഷൻമാരും 19 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 8 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 303 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 447498 പേർ കൊവിഡ് ബാധിതരായി. പാലാ, കോട്ടയം-3, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി, തീക്കോയി, ചിറക്കടവ്, കരൂർ-2, വെള്ളൂർ, പാമ്പാടി, നെടുംകുന്നം, കടനാട്, തൃക്കൊടിത്താനം, പുതുപ്പള്ളി, കറുകച്ചാൽ, തിടനാട്, ഉഴവൂർ, അയ്മനം, വാഴൂർ, വെച്ചൂർ, കുറവിലങ്ങാട്, ആർപ്പൂക്കര, മാഞ്ഞൂർ-1 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.