പാമ്പാടി: ദേശീയപാതയിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. ദേശീയപാത 183ന്റെ ഭാഗമായ കെ.കെ.റോഡ് പതിനൊന്നാം മൈലിൽ റോഡരികിൽ നിന്ന മരമാണ് കടപുഴകി റോഡിന് കുറുകെ വീണത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. അഗ്നിശമനസേനയും പൊലീസും നാട്ടുകാരുടെ സഹായത്തോടെ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.