കുറവിലങ്ങാട്: എസ്.എൻ.ഡി.പി യോഗം 5353ാം നമ്പർ കുറവിലങ്ങാട് ശാഖയുടെ നേതൃത്വത്തിൽ കോഴായിൽ പണികഴിപ്പിച്ച ശ്രീനാരായണ പ്രാർത്ഥനാ മന്ദിരത്തിന്റെ സമർപ്പണം 10ന് നടക്കുമെന്ന് ശാഖാ പ്രസിഡന്റ് അനിൽകുമാർ കാരയ്ക്കൽ, സെക്രട്ടറി കെ.ജി മനോജ് എന്നിവർ അറിയിച്ചു.10ന് രാവിലെ നടക്കുന്ന സമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ പ്രാർത്ഥന മന്ദിര സമർപ്പണം നിർവഹിക്കും. ശാഖ പ്രസിഡന്റ് അനിൽകുമാർ കാരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണവും യോഗം കൗൺസിലർ സി എം ബാബു അനുഗ്രഹ പ്രഭാഷണവും നടത്തും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ആദരിക്കൽ ചടങ്ങ് നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങളായ എം.ഡി ശശിധരൻ, രാജൻ കാപ്പിലാംകൂട്ടം, കാളികാവ് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് സി എം പവിത്രൻ, സെക്രട്ടറി കെ.പി വിജയൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി കെ.വി ധനേഷ് എന്നിവർ പ്രസംഗിക്കും. ശാഖ സെക്രട്ടറി കെ.ജി മനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ ബി ബൈജു നന്ദിയും പറയും.