പാലാ: ചെമ്പൻകുളം -ഈട്ടിക്കൽ -മുല്ലമല -പുലിയള്ളിൽ സംയുക്ത കുടുംബയോഗത്തിന്റെ ഇരുപതാം വാർഷികാഘോഷം 17ന് കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് പി.കെ മോഹൻദാസ് ചെമ്പൻകുളം, സെക്രട്ടറി ഇ.കെ. രാജൻ ഈട്ടിക്കൽ എന്നിവർ അറിയിച്ചു. രാവിലെ 10ന് ഗുരുസ്മരണ, പിതൃസ്മരണ. തുടർന്ന് മോഹൻദാസ് ചെമ്പൻകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വാർഷികാഘോഷ പരിപാടികൾ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ മുഖ്യപ്രഭാഷണം നടത്തും. കുടുംബത്തിലെ 80 വയസ്സിന് മുകളിലുള്ളവരെ ആദരിക്കും. എം.ആർ. കേശവൻ മുല്ലമല, ഇ.എം മധു ഈട്ടിക്കൽ, ശ്രീകുമാർ പുലിയള്ളിൽ തുടങ്ങിയവർ ആശംസകൾ നേരും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളും വിതരണം ചെയ്യും. ഡോ. പി.ജി. ചന്ദ്രബാബു സ്വാഗതവും ഇ.കെ രാജൻ ഈട്ടിക്കൽ നന്ദിയും പറയും.