കോട്ടയം: കൂട്ടിക്കൽ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ക്ഷീര കർഷകർക്ക് കാരുണ്യസ്പർശമായി മിൽമ നൽകുന്ന സാമ്പത്തിക സഹായവിതരണം 8ന് രാവിലെ 11ന് വടവാതൂർ മിൽമ ഡയറി അങ്കണത്തിൽ നടക്കും. എറണാകുളം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സഹായവിതരണത്തിന്റെ മേഖലാതല ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ, മേഖല ഭരണസമിതി അംഗങ്ങളായ സോണി ഈറ്റക്കൻ, അഡ്വ.ജോണി ജോസഫ്, ജോമോൻ ജോസഫ്, ലൈസാമ്മ ജോർജ്, പഞ്ചായത്ത് പ്രസിഡൻ് വി.ടി സോമൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.