എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മികവ് പരിപാടി 10ന് നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ ഉത്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ കെ.ബി ഷാജി മുഖ്യപ്രഭാഷണം നിർവഹിക്കും. സ്‌പൈസസ് ബോർഡ് ചെയർമാനായ ഏ.ജി തങ്കപ്പൻ, പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിക്കും. ഏകാത്മകം പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. യൂണിയൻ കൺവീനർ എം.വി അജിത്കുമാർ സ്വാഗതവും ജോ കൺവീനർ ജി. വിനോദ് നന്ദിയും പറയും