കുമരകം: തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്രമഹോത്സവം 8ന് കൊടിയേറി 14ന് ആറാട്ടോടെ സമാപിക്കും. 8ന് വൈകിട്ട് 6.30ന് തന്ത്രി ജിതിൻ ഗോപാലിന്റെയും മേൽശാന്തി വയനാട് ഉണ്ണി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് 7.30ന് ആർപ്പൂക്കര ഗുരുനൃത്താലയം അവതരിപ്പിക്കുന്ന ഡാൻസ്. 2ാം ഉത്സവദിനത്തിൽ രാത്രി 9ന് നാടൻ പാട്ട്,​ തിരുവാതിര,​ 3ാം ഉത്സവത്തിന് രാത്രി 8ന് ചാക്യാർകൂത്ത്. 5ാം ഉത്സവദിനത്തിൽ രാവിലെ 9ന് പന്നിക്കോട് ക്ഷേത്രത്തിൽ നിന്നുമുള്ള ഇളനീർ തീർത്ഥാടനം. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ധന്യസാബു ഉദ്ഘാടനം ചെയ്യും. രാത്രി 8ന് ഗാനമേള. 6ാംദിവസം രാവിലെ 10ന് പുതിയകാവ് ക്ഷേത്രത്തിൽ നിന്നുമുള്ള കുംഭകുട ഘോഷയാത്ര, 4ന് കാഴ്ചശ്രീബലി,​ 9ന് ഗാനമേള 11.30ന് പള്ളിനായാട്ട്, 7ാം ദിവസം രാവിലെ 9ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികം വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, 9 ന് വരവേൽപ്പ്. ദീപകാഴ്ച,​ തുടർന്ന് കൊടിയിറക്ക്.