വൈക്കം : ഉല്ലല ശ്രീവെള്ളാപ്പള്ളി ദേവീക്ഷേത്രത്തിൽ ശ്രീഭദ്റകാളി ,ദുർഗ്ഗാദേവി എന്നിവയുടെ പുനപ്രതിഷ്ഠ നടത്തി. ചടങ്ങുകൾക്ക് കണിച്ചുകുളങ്ങര കുമാരൻ തന്ത്റി,മേൽശാന്തി അനൂപ് ചെമ്മനത്തുകര,ക്ഷേത്രം സ്തപതി മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികരായി. മഹാപ്രസാദമൂട്ടും നടന്നു.
ക്ഷേത്രം പ്രസിഡന്റ് രഘുവരൻ കാട്ടുകര, വൈസ് പ്രസിഡന്റ് വിജയൻ വെള്ളാപ്പള്ളിച്ചിറ, സെക്രട്ടറി വൈക്കം നന്ദനൻ, ജോ.സെക്രട്ടറി റെജിമോൻ പാഴൂത്തറപ്പടി, ട്രഷറർ കെ.എസ് ബൈജു, മഹിളാസമാജം പ്രസിഡന്റ് മായ ദേവാനന്ദൻ, വൈസ് പ്രസിഡന്റ് ഗീതാ ഷാജി, സെക്രട്ടറി അനിതാ ബൈജു, ജോ.സെക്രട്ടറി ബിന്ദു മനോജ്, ട്രഷറർ വിദ്യാ ലേജു വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി.