വൈക്കം : മൂത്തേടത്തുക്കാവ് രാജഗിരി അമല സി.എം.ഐ പബ്ലിക്ക് സ്‌കൂളിലെ വാർഷികാഘോഷവും വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. വാർഷിക സമ്മേളനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.വർഗീസ് കാച്ചിപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ടെലിവിഷൻ താരം ശിവാനി മേനോൻ മുഖ്യാതിഥിയായി. സ്‌കൂൾ മാനേജർ ഫാ.ജെയ്‌സൺ ചിറയപ്പടിക്കൽ, പ്രിൻസിപ്പാൾ ഫാ.സിജോ മെനാശ്ശേരി , സി.എം.ഐ അഡ്മിനിസട്രേ​റ്റർ ഫാ.ജോസി വടക്കേ ആക്കയിൽ, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, പി.ടി.എ പ്രസിഡന്റ് സി.സുജിത്ത് എന്നിവർ പ്രസംഗിച്ചു.