വൈക്കം: വല്ലകം അരീക്കുളങ്ങര സ്വയം ഭൂ ശ്രീദുർഗ്ഗദേവി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം 11ന് രാവിലെ 11.30ന് തന്ത്റി മോനാട്ടുമന ഗോവിന്ദൻ നമ്പൂതിരി നിർവഹിക്കും. ക്ഷേത്ര സംരക്ഷണ സമിതി വർക്കിംഗ് പ്രസിഡന്റ് ജ്യോതിരാജ് മരങ്ങാട്ടിൽ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര ശില്പികളെ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം.മോഹനൻ ആദരിക്കും. അരിക്കുളങ്ങര ക്ഷേത്രത്തിൽ ദാരുശിൽപം,
ശ്രീകോവിൽ, ചു​റ്റമ്പലം ബലിക്കൽപ്പുര, തിടപ്പള്ളി , നമസ്‌കാര മണ്ഡപം എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സമർപ്പണത്തിന്റെ ഭാഗമായി 10ന് തന്ത്റിമാരായ മോനാട്ട്മന കൃഷ്ണൻ നമ്പൂതിരി , ഗോവിന്ദൻ നമ്പൂതിരി , ചെറിയ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഗണപതി പൂജ, പ്രസാദ ശുദ്ധി, പ്രസാദപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തു കലശപൂജ, വാസ്തുബലി, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ നടക്കും. ക്ഷേത്രത്തിലെ വിഷു ഉൽസവം 10 മുതൽ 15 വരെ നടക്കും. 11 ന് രാവിലെ 6 ന് വിശേഷാൽ ചടങ്ങുകൾക്ക് ശേഷം തങ്ക അങ്കി സമർപ്പണം 10 ന് ദ്റവ്യ കലശം 12.45ന് ഭക്തിഗാനമേള, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് സാമൂഹ്യാരാധന, ദീപകാഴ്ച, കൊടിമരം വരവ്, ദേശ താലപ്പൊലി വരവ്,നാമാർച്ചന , 12 ന്.രാവിലെ 8ന് പാരായണം, വൈകിട്ട് 6.45ന് നൃത്തനൃത്യങ്ങൾ, 7.30ന് ദേശതാലപ്പൊലി 13ന് 6.30ന് പാരായണം, 10.30ന് സോപാനസംഗീതം , വൈകിട്ട് 7.30ന് ദേശതാലപ്പൊലി, നൃത്തനൃത്യങ്ങൾ. 14ന് 6.30ന് പാരായണം, വൈകിട്ട് 4ന് കുംഭകുടം വരവ് 6.45ന് വയലിൻ ആന്റ് ചെണ്ട ഫ്യൂഷൻ 7.30ന് ദേശതാലപ്പൊലി 8ന് ബാലെ. 15ന് 5 മുതൽ വിഷുക്കണി ദർശനം , പാരായണം, 10ന് കുംഭകുടവരവ് വൈകിട്ട് 7.30ന് ദേശതാലപ്പൊലി, ഭക്തിഗാനമേള.