കെഴുവംകുളം: കെഴുവംകുളം ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവം ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 5.15 ന് അഭിഷേകം, 6 ന് ഗണപതിഹോമം, 7.10ന് തന്ത്രി പാലാ മോഹനൻ, മേൽശാന്തി മഹേശ്വരൻ പമ്പാവാലി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 8.30ന് ശുദ്ധിക്രിയകൾ, വൈകിട്ട് 6ന് ദീപാരാധന, ദീപക്കാഴ്ച, സോപാനസംഗീതം വൈക്കം ഉണ്ണിക്കണ്ണൻ, 7ന് പ്രാസാദശുദ്ധിക്രിയകൾ, പ്രഭാഷണം പ്രീതി ലാൽ, 8.30ന് കലാപ്രതിഭ ചമ്പക്കര കലാശ്രീ വിനോദ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, 8.30ന് അത്താഴപൂജ. നാളെ രാവിലെ 5ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7.30ന് നവകം, പഞ്ചഗവ്യം, കലശപൂജ, 8.30ന് കലശാഭിഷേകം, 9.30ന് മറ്റക്കര ചെരിക്കനാംപുറം പാട്ടമ്പലത്തിൽ നിന്നും കാവടി ഘോഷയാത്ര, 12.30ന് കാവടിയഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് നെയ്യൂർകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ഗുരുദേവചിത്ര രഥഘോഷയാത്ര ഫിലോമിന തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. 8ന് ശാഖാ ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ഗുരുദേവ ചിത്രഘോഷയാത്ര, 9.30ന് ഘോഷയാത്രയ്ക്ക് സ്വീകരണം, തുടർന്ന് താലസമർപ്പണം, സമൂഹപ്രാർത്ഥന, കൊടിയിറക്ക്, അന്നദാനം, 10ന് ചന്തിരൂർ മായ അവതരിപ്പിക്കുന്ന നാടൻകലാമേള പുറനീർമ.