പൂവക്കുളം: എസ്.എൻ.ഡി.പി യോഗം 159ാം നമ്പർ ശാഖയുടെ നേതൃത്വത്തിലുള്ള ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിലെ മീനപ്പൂയ മഹോത്സവം ഇന്ന് തുടങ്ങുമെന്ന് ഭാരവാഹികളായ എം.ആർ ശ്രീധരൻ, റ്റി.എസ് പ്രകാശ്, പി.ഡി രാജു, കെ.എൻ രവീന്ദ്രൻ, റ്റി.കെ. തങ്കപ്പൻ എന്നിവർ അറിയിച്ചു.

ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗുരുപൂജ, വിശേഷാൽപൂജകൾ. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, സമൂഹപ്രാർത്ഥന, 7.30ന് പ്രസാദമൂട്ട്, 8ന് നൃത്തനൃത്യങ്ങൾ.

നാളെ രാവിലെ 6ന് മഹാഗണപതിഹോമം, ഗുരൂപൂജ, വിശേഷാൽ പൂജകൾ, 6.30ന് പറവയ്പ്പ്, 7.30ന് കലശപൂജ, 9ന് കലശാഭിഷേകം, നാഗദൈവങ്ങൾക്ക് നൂറുംപാലും കൊടുക്കൽ, 10.15ന് ഭാഗവതപാരായണം, വൈകിട്ട് 6.45ന് ദീപാരാധാന, ദീപക്കാഴ്ച, സമൂഹപ്രാർത്ഥന, 7.30ന് പ്രസാദമൂട്ട്, 8ന് തിരുവാതിരകളി.

10ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗുരൂപൂജ, വിശേഷാൽ പൂജകൾ, 7.30ന് ശ്രീബലി എഴുന്നള്ളത്ത്, 7.45ന് പറവയ്പ്പ്, 9ന് ഭാഗവതപാരായണം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, സമൂഹപ്രാർത്ഥന.

7.45ന് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം, 8ന് മഹാപ്രസാദമൂട്ട്, 8.30ന് കരോക്കെ ഗാനമേള, 9ന് വിളക്കിനെഴുന്നള്ളത്ത്, എതിരേല്പ്, വലിയകാണിക്ക, മംഗളപൂജ. ചടങ്ങുകൾക്ക് പി.യു. ശങ്കരൻ തന്ത്രി, എ.കെ. ചെല്ലപ്പൻ ശാന്തി, രാജേഷ് ശാന്തി, വിഷ്ണു മനോജ് എന്നിവർ നേതൃത്വം നൽകും.