മേമ്മുറി:ഗുരുമന്ത്രമുയർന്ന പുണ്യമുഹൂർത്തത്തിൽ എസ്.എൻ.ഡി.പി യോഗം മേമ്മുറി ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടന്നു. ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ കുറിച്ചി അദ്വൈതാശ്രമത്തിലെ സ്വാമി കൈവല്ല്യാനന്ദ സരസ്വതി ഗുരുദേവ പ്രതിഷ്ഠ നിർവഹിച്ചു. തുടർന്ന് ബ്രഹ്മകലശവും തുടർന്ന് മഹാഗുരുപൂജയും നടന്നു. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ, യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ കൗൺസിലർ ജയൻ പ്രസാദ് മേമ്മുറി, വനിതസംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ എന്നിവർ സംസാരിച്ചു.
2486 നമ്പർ മേമ്മുറി ശാഖ പ്രസിഡന്റ് ആർ ജയരാജ്, സെക്രട്ടറി രവീന്ദ്രൻ കുറ്റിപറിച്ചതിൽ, വൈസ് പ്രസിഡന്റ് എച്ച്. ജയകുമാർ, യൂണിയൻ കമ്മിറ്റി മെമ്പർ വിജയലഷ്മി ജയൻ പ്രസാദ്, കമ്മിറ്റി അംഗങ്ങളായ സന്തോഷ് എ. ആർ, ഗോപി പാലപ്പറമ്പിൽ, സാബു വി. ജി, വിനോദ് കുറ്റിപ്പറിച്ചേൽ, ബിജു സി എം, ദേവദാസ് തുണ്ടത്തിൽ, തമ്പി തോപ്പുറത്ത്, നിർമാണ കമ്മിറ്റി കൺവീനർ രാജേന്ദ്രപ്രസാദ് കുറ്റിപറിച്ചേൽ, വനിതാസംഘം പ്രസിഡന്റ് ബിന്ദു ബിജു, സെക്രട്ടറി ഷൈലജ സാജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീൺ പ്രകാശ്, സെക്രട്ടറി കണ്ണൻ പി എസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പുഷ്പാംഗദൻ കാർമ്മികത്വം വഹിച്ചു. മഹാപ്രസാദമൂട്ടിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. 10ന് ഉച്ചകഴിഞ്ഞു 4.30ന് നടക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്രം നാടിന് സമർപ്പിക്കും.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം 2486ാം നമ്പർ മേമ്മുറി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ കാർമ്മികത്വത്തിൽ ബ്രഹ്മകലശാഭിഷേകം എഴുന്നള്ളിക്കുന്നു. സ്വാമി കൈവല്ല്യാനന്ദ, കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ, യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ കൗൺസിലർ ജയൻ പ്രസാദ്, ശാഖാ ഭാരവാഹികൾ എന്നിവർ സമീപം