കോട്ടയം: യു.ഡി.എഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ സജീമഞ്ഞകടമ്പിൽ സത്യം ഓൺലൈനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായി പത്രസമ്മേളനത്തിൽ അറിയിച്ചു. അപകീർത്തികരമായ വാർത്തകൾ നൽകി അപമാനിക്കുകയും, പൊതുജനമദ്ധ്യത്തിൽ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് സൈബർ സെല്ലിലും പരാതി നൽകി.