വൈക്കം:കേരളാ കോൺഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം നടന്നു. സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എയ്ക്ക് സ്വീകരണം നൽകി. സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി (ഓഫീസ് ചാർജ് ) സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്കുമാത്യു, സംസ്ഥാന കമ്മറ്റി അംഗം പി.വി.കുര്യൻ പ്ലക്കോട്ടയിൽ, ജില്ലാ സെക്രട്ടറിമാരായ അബ്രാഹം പഴയകടവൻ, ബിജു പറപ്പള്ളി, എം.സി. അബ്രാഹം, ബാബു ജോസഫ്, വക്കച്ചൻ മണ്ണത്താലി, കെ.പി ജോയി, ഫെപ്പിച്ചൻ തുരുത്തിയിൽ , ടെൽസൻ തോമസ്, വർഗ്ഗീസ് നീന്തുകടവിൽ , അപ്പുക്കുട്ടൻ ഇടക്കരി, സ്റ്റീഫൻ കല്ലറ, അനീഷ് തേവരപ്പടിയ്ക്കൽ, ലിസി കുര്യൻ, റജി ആറായ്ക്കൻ ,ജയിംസ് മാണിക്കനാംപ്പറമ്പിൽ, അഖിൽ മാടയ്ക്കൻ, അഡ്വ.ജെനി അഗസ്റ്റിൻ, സെബാസ്റ്റിൻ മുല്ലക്കര, അഗസ്റ്റിൻ മൈലയ്ക്കച്ചാലിൽ, ഷനോ കെ.പി.ശ്യാംകുമാർ ഒ.കെ, ലിഫിൻ, വിഫിൻ കരിമഠം, രാഹുൽ ഗോപി, അദ്ൽറഹിമാൻ , അനി സി.എ., ഹരികൃഷ്ണൻ , അരുൺ ആർ.നായർ എന്നിവർ സംസാരിച്ചു.