തീക്കോയി: എസ്.എൻ.ഡി.പി യോഗം 2148-ാം നമ്പർ തീക്കോയി ആച്ചൂക്കാവ് ദേവീമഹേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും മീനപ്പൂര ഉത്സവവും ഇന്ന് മുതൽ 13 വരെ നടക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രപൂജകൾ. ഇന്ന് ഉച്ചയ്ക്ക് 1ന് മഹപ്രസാദമൂട്ട്, വൈകിട്ട് 4ന് കൊടിക്കൂറ വാഹനഘോഷയാത്ര, വൈകിട്ട് 8.25നും 9.10നും ക്ഷേത്രം തന്ത്രി പൂഞ്ഞാർ ബാബു നാരായണൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ബിനോയി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30ന് മുളയിടീൽ, 8.30ന് വയലിൽ ഫ്യൂഷൻ. 9ന് രാവിലെ 7ന് മുളപൂജ, 9.30ന് കലംകരിക്കൽ, 12.30 മുതൽ മഹാപ്രസാദമൂട്ട്, വൈകിട്ട് 7.35ന് കലാപരിപാടികൾ, 8.05ന് കളമെഴുത്ത് പാട്ട്. 10ന് 12.30 മുതൽ മഹാപ്രസാദമൂട്ട്, 7.35ന് കലാപരിപാടികൾ, 8.05ന് കളമെഴുത്ത് പാട്ട്, പ്രസാദവിതരണം. 11ന് രാവിലെ 12.30 മുതൽ മഹാപ്രസാദമൂട്ട്, 7.35ന് ആദരിക്കൽ, 8ന് ബാലെ, 8.05ന് കളമെഴുത്ത് പാട്ട്. 12ന് രാവിലെ 9.30ന് പൊങ്കാല ദീപം തെളിയിക്കൽ, 12.30 മുതൽ മഹാപ്രസാദമൂട്ട്, 7.15ന് ഹിഡുംബൻപൂജ, 8.05ന് പ്രഭാഷണം, 10ന് പള്ളിവേട്ട. 13ന് രാവിലെ 6ന് പള്ളിക്കുറുപ്പ് ദർശനം, 8ന് മൂലഗുരുനാഥന് പത്മം ഇട്ട് പൂജ, 8.30ന് കുംഭകുട ഘോഷയാത്ര, 12ന് കുംഭകുട അഭിഷേകം, 12.30ന് പകൽപ്പൂരം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 8ന് കളമെഴുത്ത്പാട്ട്, 8.30ന് ആറാട്ട് പുറപ്പാട്, ആറാട്ട് ബലി, 9.30ന് ഗാനമേള, 10.30ന് ആറാട്ട്, 11.30 മുതൽ ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്, പുലർച്ചെ 1ന് പാലച്ചുവട്ടിൽ വടക്കുപുറത്ത് വലിയഗുരുതി.