class

കോട്ടയം. ജില്ലാ ശിശുക്ഷേമസമിതി എട്ടു മുതൽ 16 വയസു വരെയുള്ള കുട്ടികൾക്കായി അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നു. തബല, വയലിൻ, ഗിത്താർ, ചിത്രരചന, ഒറിഗാമി, ഡാൻസ്, സംഗീതം, പ്രസംഗകല, ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിലായി 250 പേർക്കാണ് പ്രവേശനം. ഒരു കുട്ടിക്ക് മൂന്നിനങ്ങളിൽ പങ്കെടുക്കാം. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ നടത്തുന്ന ക്ലാസുകളിലേക്ക് ഒരു കുട്ടിക്ക് 1500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുമായി മുഖാമുഖം, വിവിധ കലാപരിപാടികൾ, വിനോദയാത്ര എന്നിവയും സംഘടിപ്പിക്കും. ഫോൺ: 94 47 54 69 32.