കൊല്ലാട്: എസ്.എൻ.ഡി.പി യോഗം 29-ാം നമ്പർ കൊല്ലാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 54-ാമത് പ്രതിഷ്ഠാ വാർഷികവും 5-ാമത് പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാ വാർഷികവും ഇന്ന് മുതൽ 11 വരെ നടക്കും. എല്ലാ ദിവസവും പതിവ് ക്ഷേത്ര പൂജകൾ. ഇന്ന് രാവിലെ 8ന് ശാഖാ പ്രസിഡന്റ് ജഗദീഷ് പാറയിൽ പതാക ഉയർത്തും. വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനവും ആദരിക്കലും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിനെ ആദരിക്കും. തെക്കൻ മേഖല കൗൺസിലർ സാബു ഡി. ഇല്ലിക്കളം പ്രതിഷ്ഠാ വാർഷിക സന്ദേശം നൽകും. രാജേന്ദ്രൻ വാലയിൽ, സുലേഖ ഗോപിനാഥ്, അരുൺ പ്രകാശ്, സോമൻ പടിഞ്ഞാറേമഠം എന്നിവർ പങ്കെടുക്കും. 8ന് പ്രഭാഷണം. 9ന് രാവിലെ 7ന് മഹാഗണപതിഹോമം, 8.30ന് ആചാര്യവരണം (ശിവഗിരിമഠം ശ്രീനാരായണ പ്രസാദ് തന്ത്രി), 9ന് കൂട്ടമൃത്യുഞ്ജയ ഹോമം, 8ന് സുദർശനഹോമം. 7ന് വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് സംയുക്തസമ്മേളനം യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ അദ്ധ്യക്ഷത വഹിക്കും. സനിഷ് പുത്തൻപറമ്പിൽ, സന്ധ്യാ ദാസ്, അരുൺ കെ.പ്രകാശ്, സുലേഖ ഗോപിനാഥ് എന്നിവർ പങ്കെടുക്കും. 8ന് അറിവിലേക്ക് ഒരു ചുവട്, 9.30ന് അന്നദാനം. 10ന് രാവിലെ 7ന് അഷ്ടദ്രവ്യ സമേതം മഹാഗണപതിഹോമം, ആചാര്യ വരണം (ശിവഗിരി മഠം ബോർഡ് മെമ്പർ കുന്നുംപാറ മഠം സെക്രട്ടറി സ്വാമി ബോധിതീർത്ഥ). 9ന് പഞ്ചവിംശതി കലശപൂജ, 1ന് പ്രസാദമൂട്ട്, 6.45ന് താലപ്പൊലിഘോഷയാത്ര, അന്നദാനം. 11ന് വൈകിട്ട് 6.30ന് ദീപാരാധന, കൊടിയിറക്ക്, 7ന് കലാപരിപാടികൾ, അന്നദാനം.