മാങ്ങാനം: എസ്.എൻ.ഡി.പി യോഗം 501-ാം നമ്പർ മാങ്ങാനം വയൽവാരം കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗം 10ന് ഉച്ചയ്ക്ക് 2.30ന് കെ.എസ് മോഹനൻ പേഴുവേലിക്കുന്നേലിന്റെ ഭവനത്തിൽ നടക്കും. ശാഖാ സെക്രട്ടറി സലിൽ കല്ലുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.ബി അനീഷ് അദ്ധ്യക്ഷത വഹിക്കും. പി.ടി.ബിജു, എം.എസ് രതീഷ്, എം.എ ലാലു, വാസിനി സുബാഷ്, ഷൈനി സുരേന്ദ്രൻ, ഹരികൃഷ്ണൻ പാലയ്ക്കൽ, സുധീഷ് പാലത്താറ്റിൽ എന്നിവർ പങ്കെടുക്കും. കൺവീനർ കെ.എം രവീന്ദ്രൻ സ്വാഗതവും ജോയിന്റ് കൺവീനർ ഷീന രവീന്ദ്രൻ നന്ദിയും പറയും.